സടുകുടുകെ
സടുകുടകെ സടുകുടു സടുകുടു മൂളീ മൂളിപ്പോകാം
പനിമഴയിൽ ഇരുമനമൊരുമനം ആയിടാം
യമുനയിലെയലകളിലിളകിളിയൊരു
കുഞ്ഞുറുമ്പായ് ഒഴുകി പോകാം
മുരളികയിലൊരു സ്വരമധുരിമ പൂകിടാം
കുളിർക്കും തെന്നലിൽ ചിരിക്കും പൂക്കളായ്
നമുക്കാക്കുരുവിയോടുമൊരു കുരുവി പോലെ
കുക്കു കുക്കു കൂ
കിനാവിൻ മായയിൽ കിനാവിൻ കായലിൽ
നമുക്കിന്നക്കരെയിക്കരെയാടിത്തുഴയാമോടച്ചങ്ങാടം
(സടുകുടകെ....)
കൈതോരപ്പന്തലിൽ പൊന്നുണ്ണിക്കണ്ണനെ
കളിമണ്ണിൽ മെനഞ്ഞെടുത്തവളേ
ഈ കൈകൾ മെനഞ്ഞൊരാ പൊന്നുണ്ണിക്കണ്ണനിൽ
നിന്നെ ഞാൻ കണ്ടു നിന്നല്ലോ
വെളുപ്പിനു പത്തഴക് കറുപ്പിനു നൂറഴക്
കറുപ്പിൻ നെഞ്ചിനകത്തെ ചന്ദനമുത്തഴക്
വെളുത്ത മുത്തഴക് കറുപ്പു നൂലിഴയിൽ
കോർത്തൊരു മാലയണിഞ്ഞാൽ നിനക്കു നൂറഴക്
പൊൻ ചിങ്ങപ്പൂങ്കടവത്തിൻ
അഷ്ടമിരോഹിണി രാവാണ്
(സടുകുടക്....)
ഒരു വട്ടം കണ്ടു നാം പലവട്ടം തേടി നാം
പ്രണയത്തിൻ തേരിലേറി നാം
തേരേറിപ്പോകവേ തീരത്തെച്ചോലയിൽ
തിരമാലപ്പൂക്കളായ് നാം
തൊടുമ്പോൾ പൂങ്കുടം തുളുമ്പും പാൽക്കുടം
ചിരിച്ചാൽ നിന്റെ മുഖത്തൊരു മഴവിൽ പൂമാനം
പിടയ്ക്കും മീൻ മിഴി തുടിയ്ക്കും തേന്മൊഴി
നിനക്കാണെന്റെ മനസ്സിൻ പവിഴക്കൊട്ടാരം
പൊൻ പവിഴക്കൊട്ടാരത്തിൽ മണിയറ
ദീപം പൂന്തിങ്കൾ
(സടുകുടക്....)