തന്താനേലേലോ പാട്ട് മനസ്സിലൊരു നീരാട്ട്

 

തന്താനേലേലോ പാട്ട്
മനസ്സിലൊരു നീരാട്ട്
അന്തിപ്പൂവാനം പോലെ
ഉയിരിലുള്ള താരാട്ട്
കൊഞ്ചും കുരുന്നു വാവേ
നെഞ്ചം കടഞ്ഞൊരീണം
ചുണ്ടിൽക്കവിഞ്ഞു താനേ
മെല്ലെത്തലോടി നിന്നെ
കണ്ണേ നീ കേട്ടുറങ്ങ്
പൊന്നേയുറങ്ങ് ഓ...ഓ...ഓ...ഓ..
(താന്താനേലേലോ...)

തിങ്കളിന്നെന്റെ കൈകളിൽ വീണുവോ ഓ..
തങ്കമായ് എന്റെ ഉമ്മകൾ കൂടിയോ
തനാനാനേനേ തനാനാനേനേ തനാനേ (2)
നിധിയേ സുഖനിധിയേ
കണ്ണേ പൊന്നേ പുള്ളിമാനേ
(താന്താനേലേലോ...)

ഉണ്ണിയിന്നെന്റെ കണ്ണനായ് വന്നുവോ ഓ...
ഓ വെണ്ണ നൈവേദ്യമുണ്ണുവാൻ നിന്നുവോ
മുളം തണ്ടുള്ള കുയിൽ നീയല്ലയോ താനാനാ
ഇളം തേനിന്റെ കടൽ തുള്ളുന്നുവോ കരളിൽ
നിധിയേ സുഖനിധിയേ
കണ്ണേ പൊന്നേ പുള്ളിമാനേ
(താന്താനേലേലോ...)
 

 

 

 

Thanthaane (F) - Pullimaan