മല്ലിപ്പൂ മല്ലിപ്പൂ

 

മല്ലിപ്പൂ‍ മല്ലിപ്പൂ മല്ലിപ്പൂ
ചെത്തിപ്പൂ ചെത്തിപ്പൂ  ചെത്തിപ്പൂ
കണ്ണോരം മിന്നാമിന്നി പൂ
അല്ലിപ്പൂ മല്ലിപ്പൂ നുള്ളുമ്പോൾ
ആഴികാറ്റീണത്തിൽ മൂളുമ്പോൾ
കള്ളക്കണ്ണാ നിന്നെ കണ്ടേൻ
വരില്ലേ രാധേ രാധേ
വരാം ഞാൻ കണ്ണിൽ കണ്ണാ
തെയ് തെയ് തിത്തൈ താരോ തിമൃതൈ  താരാ
(മല്ലിപൂ...)

ആരാരും വന്നാലോ
എല്ലാരും വന്നോട്ടേ
ആരാരും കേട്ടാലോ
എല്ലാരും,  കേട്ടോട്ടേ
ഗുരുവായൂർ നടയിൽ നിന്നെ വേളിപ്പെണ്ണായ് മാറ്റും ഞാൻ
തിരുനടയിൽ തൊഴുതു മടങ്ങും
മാടപ്രാവുകളാകുന്നോ
ചെറുചിരി മറുചിരി മറുപടി പറയും
(മല്ലിപൂ...)

ഇനിയെന്തിനു തിരുമധുരം
നിൻ പുഞ്ചിരിയുണ്ടല്ലോ
ഇനിയെന്തിനു മഴവില്ല്
നൂറഴകായ് നീയില്ലേ
ഇനിയെന്തിനു രാധേ വേറൊരു
വേളിത്തിങ്കൾ മാനത്ത്
ഇനിയെന്തിനു കണ്ണാ കാർമുകിലെന്തിനു മേലേ മാനത്ത്
ഇളമഴ  മഴ മഴ  പൊഴിയുമൊരഴകേ
(മല്ലിപൂ...)

Mallippo mallippoo - Pullimaan