ആനന്ദം പരമാനന്ദമാണെന്റെ

 

ആനന്ദം പരമാനന്ദമാണെന്റെ കുടുംബം (2)
കേട്ടേടാ കേട്ടേടാ എന്റെ ലോകരു കൂട്ടം
ഈരേഴു പതിനാലു ലോകവുമെന്റെ കുടുംബം
എന്റെ കുടുംബത്തു ഞാനൊന്നു തുള്ളിത്തെളിയും (2)
(കേട്ടേടേ ...)

എന്നോട് കളിക്കരുത് എന്റെ ലോകരു കൂട്ടം (2)
എന്നോട് കളിച്ചോരാരും നേരായിട്ടില്ലേ
(കേട്ടേടാ...)

സുറിയാവാനീഴയുമിന്നെന്റെ കൈവശമുണ്ടേ
സത്യവും ധർമ്മവും ഇന്നെന്റെ ചൊയ്കെ വരിക
(കേട്ടേടാ...)
കേട്ടേടാ കേട്ടേടാ എന്റെ ലോകരു കൂട്ടം
ആനന്ദം പരമാനന്ദമാണെന്റെ കുടുംബം (2)

Anandham - Pullimaan