നാട്ടുവഴിയോരത്തെ (D)

ധാനിധപ ഗസനി ധ  ലാ ല ലാ ലാ ല ലാ
ധനിസ ധനിസ സാസാ ധനിസ ധനിസ സാസാ
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍
പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ
തരളമൊരു കാറ്റിന്റെ പാട്ടിലെത്തേൻമൊഴി
ചാറ്റമഴ തീര്‍ന്നാലും.. തോരാ നീര്‍മണി
ഇനി ആരും.. കാണാതെ പദതാളം കേള്‍ക്കാതെ
തിരുവാതിരക്കുളിരിനലകളായ്... കൂടെ നീ പോരുമോ
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍
പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ

അരയാലിലാരോ മറഞ്ഞിരുന്നു..
പൊന്‍വേണുവൂതുന്ന പുലര്‍വേളയില്‍
നിറമാല ചാര്‍ത്തുന്ന കാവിലേതോ..
നറുചന്ദനത്തിന്റെ ഗന്ധമായ് നീ
അകലെ...ഒഴുകീ.. ഓളങ്ങള്‍ നിന്‍ നേര്‍ക്കു മൂകം
ആലോലം....ആലോലം
ഒരു രാവില്‍.. മായാതെ ഒരു നാളും.. തോരാതെ
ഒരു ഞാറ്റുവേലതന്‍ കുടവുമായ്
കൂടെ നീ പോരുമോ.....
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍
പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ

വരിനെല്ലുതേടും വയല്‍ക്കിളികള്‍
ചിറകാര്‍ന്നു.. പാറിപ്പറന്നുപോകേ
ചെറുകൂട്ടിലാരോ കിനാവുകാണും...
വഴിനീളെപ്പൂക്കള്‍ നിരന്നു നില്‍ക്കും
ഒരുനാള്‍... അണിയാന്‍... ഈറന്‍മുടിച്ചാർത്തിലാകെ
പടരാനായ്... വിതറാനായ്..
ഇനി ആരും.. കാണാതെ പദതാളം കേള്‍ക്കാതെ
തിരുവാതിരക്കുളിരിനലകളായ്... കൂടെ നീ പോരുമോ
(നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nattuvazhiyorathe

Additional Info

Year: 
2011

അനുബന്ധവർത്തമാനം