അറിയുമോ പാതയിലേതോ

അറിയുമോ...
അറിയുമോ പാതയിലേതോ
ആർദ്രസുഗന്ധം തേടുന്ന കാറ്റിന്റെ ദാഹം
കാണാത്ത നോവിന്റെയാഴം (2)
ഗദ്ദാമ....ഗദ്ദാമ.....ഗദ്ദാമ...അറിയുമോ..
ആ ....ആ

ആതിരരാവിന്റെ തൂമഞ്ഞു തുള്ളികൾ
മറവിതൻ മരുഭൂവിൽ മാഞ്ഞു..
രാക്കുളിർ ചായുന്നൊരാ മരച്ചില്ലകൾ
ചുവപ്പണിഞ്ഞാടിയ കാവിലെ വാകകൾ
തിരയുമീ കാറ്റിന്റെ തേങ്ങൽ... അറിയുമോ

അറിയുമോ പാതയിലേതോ ആർദ്രസുഗന്ധം
തേടുന്ന കാറ്റിന്റെ ദാഹം
കാണാത്ത നോവിന്റെയാഴം (2)
ഗദ്ദാമ.......ഗദ്ദാമ.....ഗദ്ദാമ..

മുഗ്ധമായെന്തിനോ നീങ്ങിയ നീരല
വിജനമാം മണലാഴി പൂകി
അതിരുകൾ മായുമീ ഊഷരഭൂമിയിൽ
ഇളവറിയാത്തൊരേകാന്ത യാത്രയിൽ
വിദുരമീ കാറ്റിന്റെ തേങ്ങൽ ...

അറിയുമോ പാതയിലേതോ ആർദ്രസുഗന്ധം
തേടുന്ന കാറ്റിന്റെ ദാഹം
കാണാത്ത നോവിന്റെയാഴം (2)
ഗദ്ദാമ.......ഗദ്ദാമ.....ഗദ്ദാമ..

Ariyumo - Gadhama