ജയരാജ് കടമ്പിൽ
ജയരാജ് കടമ്പിൽ എന്ന ജയരാജ് രാഘവൻ മലപ്പുറം ജില്ലയിലെ തിരൂരിൽ പുറത്തൂർ ഗ്രാമത്തിൽ കടമ്പിൽ രാഘവന്റെയും യശോദയുടേയും
മകനായി ജനിച്ചു. പുറത്തൂർ ഗവ.ഹൈസ്കൂളിലും, പൊന്നാനി എം ഇ എസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. മലയാളസാഹിത്യത്തിൽ
ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
1999-ൽ സംസ്ഥാനതലത്തിൽനടത്തിയ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കായി മാക്ട എന്ന സംഘടന നടത്തിയ film technical and aesthetic workshop - "ചലച്ചിത്രകളരി" യിലൂടെ സിനിമയിലെത്തി. എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരിയിലൂടെയായിരുന്നു തുടക്കം. തുടർന്ന് സംവിധായകൻ കമലിന്റെ പെരുമഴക്കാലം മുതൽ സ്വപ്നസഞ്ചാരി വരെ ഏഴോളം സിനിമകളിൽ അദ്ദേഹത്തിന്റെ സഹായിയായി.
എം.ടി. വാസുദേവൻ നായർ, കമൽ കൂടെതെ സണ്ണി ജോസഫ്, പി.കെ.നായർ, ജോൺപോൾ തുടങ്ങിയവരും ജയരാജിന്റെ ഗുരുക്കന്മാരാണ്.