നിയാസ് ബക്കർ

Niyas Backar
Niyas Backar
കലാഭവൻ നിയാസ്
സംഭാഷണം: 1
തിരക്കഥ: 1

പ്രശസ്ത നാടക, സിനിമ അഭിനേതാവായിരുന്ന അബൂബക്കറിന്റെ മകനായി ജനിച്ചു. പിതാവ് അബൂബക്കറിന്റെ പാത പിന്തുടർന്ന് അഭിനയവേദികളിൽ നിയാസും തന്റെ കഴിവുകൾ തെളിയിച്ചു. മിമിക്രി വേദികളിലാണ് നിയാസ് കൂടുതൽ പ്രശസ്തനായത്. സഹോദരൻ നവാസിനോടൊപ്പം നിരവധി വേദികളിൽ മിമിക്രി അവതരിപ്പിച്ചു. കുറച്ചുകാലം മാള അരവിന്ദന്റെ വള്ളുവനാടൻ തിയ്യേറ്റേഴ്സിൽ അംഗമായി നാടകങ്ങളിൽ നിയാസ് അഭിനയിച്ചിരുന്നു. മിമിക്രിവേദികളിലൂടെ കിട്ടിയ പ്രശസ്തി നിയാസിന് സിനിമയിൽ അവസരങ്ങൾ ഒരുക്കിക്കൊടുത്തു.

വെങ്കലം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് നിയാസ് സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് ചമയം, ഗ്രാമഫോൺ, ഓർഡിനറി, റൺ ബേബി റൺ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  മഴവിൽ മനോരമയിലെ മറിമായം എന്ന കോമഡി സീരിയലിലെ വേഷം നിയാസിന് കുടുംബപ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിക്കൊടുത്തു. വല്ലാത്ത പഹയൻ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ട് നിയാസ് ബക്കർ ആ രംഗത്തും കഴിവ് തെളിയിച്ചു.

നിയാസിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.