ഡോ. ഷമീർ ഒറ്റത്തൈക്കൽ

Dr. Shemeer Ottathaikkal

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് കൈപ്പമംഗലം ചളിങ്ങാട്, ഒറ്റത്തൈക്കൽ സെയ്തുവിന്റെയും സുഹറാബീവിയുടെയും മകനായി ജനിച്ചു. ചളിങ്ങാട് ഗവണ്മെന്റ് മാപ്പിള എൽ പി സ്‌കൂളിൽ തുടങ്ങി
പെരിഞ്ഞനം കുറ്റിലക്കടവ് ആർ എം ഹൈസ്‌കൂളിലും നാട്ടിക ശ്രീ നാരായണ കോളേജിലുമായി പഠനം പൂർത്തിയാക്കി ശേഷം  ഇലക്ട്രോണിക്സിൽ ഡിപ്ലോമയെടുത്തു. കൊടുങ്ങല്ലൂർ സുന്ദരോദയ കലാക്ഷേത്രത്തിൽ നിന്നും സംഗീതം അഭ്യസിച്ചു.

ഗായകന്‍, മിമിക്രി ആര്‍ടിസ്റ്റ്, എഴുത്ത്, അഭിനയം, സംഗീത സംവിധാനം, സൗണ്ട് എഞ്ചിനീയറിംഗ്, ഫോട്ടോഗ്രാഫി, എഡിറ്റിംഗ്, സംവിധായകന്‍, മാധ്യമ പ്രവർത്തകൻ, എന്നീ മേഖലകളിലെല്ലാം ഷമീർ പ്രവർത്തിക്കുന്നുണ്ട്. പ്രൊഫഷണല്‍ സ്റ്റേജ് ഷോകള്‍, ടെലിവിഷന്‍ പ്രോഗ്രാമുകള്‍, സംഗീത ആല്‍ബങ്ങൾ ഹ്രസ്വ ചിത്രങ്ങൾ എന്നിവ ചെയ്തിട്ടുണ്ട്. മലയാള സിനിമാ മേഖലയിലെ ആദ്യത്തെ ഓൺലൈൻ മാർക്കറ്റിങ്ങിൽ പങ്കാളിയായി പ്രവർത്തിച്ച ഷമീർ. ഇപ്പോൾ 'OS2 pictures' എന്ന പേരില്‍ കുഞ്ഞു സിനിമകളും ക്രീയേറ്റീവ് ഫോട്ടോഗ്രാഫിയും മറ്റും ചെയ്യുന്നുണ്ട്.

1999 ൽ 'അഴക് എന്ന പേരിൽ സംഗീത ആൽബം പുറത്തിറക്കിക്കൊണ്ടാണ് ഷമീർ തന്റെ കലാപ്രവർത്തനത്തിന് തുടക്കമിടുന്നത്. ഷമീർ സംഗീത സംവിധാനം ചെയ്തവ- അഴക്‌ - (മാപ്പിളപ്പാട്ട്,1999), മധുരം (മാപ്പിളപ്പാട്ട്, 2000), അത്തപ്പൂവ്‌ (ഓണപ്പാട്ട്, 2003) കോമഡി ഷോ - നുറുങ്ങുകള്‍ (കൈരളി 2002), കാണാതെ പോയ കസേര (മിഡില്‍ ഈസ്റ്റ്‌ ടെലിവിഷന്‍ 2002). അഭിനയിച്ച സംഗീത ആല്‍ബങ്ങള്‍ - റുബയ്യാത്ത് (2006), ലബ്ബൈക് (2011) ഛായഗ്രാഹണം നിര്‍വ്വഹിച്ച ഡോക്യുമെന്ററി - ദൈവത്തിന്റെ സ്നേഹിതന്‍ ( 2008). അസ്തമയം, കില്ലര്‍, നിഴലുകള്‍, End of Thoughts എന്നിവ ഷമീർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകളാണ്. 2022 ൽ ദി ലോസ്റ്റ് വേയ്സ് (45minutes movie). എന്ന സിനിമ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തു.

ഷമീർ ഇതുവരെ ചെയ്ത എല്ലാ ഹ്രസ്വ ചിത്രങ്ങൾക്കും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ 2021 ൽ ഇന്ത്യാഗവണ്മെന്റിൽ നിന്നും മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്ക്കാരത്തിന് അദ്ദേഹം അർഹനായി. Indian Human Welfare & Vigilance. Org ന്റെ കീഴിലുള്ള മികച്ച സാമൂഹിക സേവനത്തിനുള്ള അംഗീകാരമായി 'Indian Peace University-USA, Honorary ' ഡോക്ടറേറ്റ് നൽകി ആദരിച്ചു. Art, humanity - honorary doctorate  2018 ൽ ('International Peace University-Germany,) ഡോക്ടറേറ്റ്, 2019 ൽ മലേഷ്യയിൽ നിന്നും ‘Alternative Medicine’ വിഷയത്തിൽ (Meditation, Yoga, Positive Energy) ഡോക്ടറേറ് എന്നിവയും ഷമീറിന് ലഭിച്ചിട്ടുണ്ട്. സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഷമീറിന് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2018 ൽ Dr. APJ abdul Kalam Award - from madurai. Best volunteer അവാർഡ് - from sharjah, Life time achivement അവാർഡ്- from indian peace university എന്നിവ അവയിൽ ചിലതാണ്. 

വിവിധ വിഭാഗങ്ങളിലായി ഇതുവരെ നൂറിലേറെ അവാർഡുകളും പുരസ്കാരങ്ങളും ഷമീർ ഒറ്റത്തൈക്കലിന്  ലഭിച്ചിട്ടുണ്ട്.