മൂവന്തിതൻ ചായങ്ങളാൽ
മൂവന്തിതൻ ചായങ്ങളാൽ
ചേലാർന്ന പൂഞ്ചില്ലയിൽ
ചേക്കേറിയോ ഇന്നോളവും
കാണാത്ത വെൺപ്രാവുകൾ
ഇരുളും വേവും മുറുകുമ്പോഴും
മെഴുകിളം തിരികളായ് ഉള്ളം
ഇതുവരെയൊരു ചെറുതണലറിയാതേ
കാലമാം വേനലിൻ പാതയേറി
അരികെ വരികയായ് ഒരു കുടയുടെ കീഴിൽ
ആരോ ഇതൾ നെയ്തപോലേ ... ഒന്നായ് ...
രാവാൽ മാനം മറയുമ്പോഴും
മെഴുകിളം തിരികളായ് തമ്മിൽ
മൂവന്തിതൻ ചായങ്ങളാൽ
ചേലാർന്ന പൂഞ്ചില്ലയിൽ ...
ഇരുപുഴയൊരു വഴിയരികിഴ ചേർന്നേ
സ്നേഹമാം സാഗരം തേടിടുമ്പോൾ
ഒഴുകി ഇരുമനം ഇരുവുടലറിയാതെ
ജീവന്റെ കാതങ്ങളേറേ ... ഏറേ ...
അഴലിൻ ജാലം മിഴി മൂടുമ്പോൾ
മെഴുകിളം തിരികളായ് തമ്മിൽ
മൂവന്തിതൻ ചായങ്ങളാൽ
ചേലാർന്ന പൂഞ്ചില്ലയിൽ
ചേക്കേറിയോ ഇന്നോളവും
കാണാത്ത വെൺപ്രാവുകൾ
ഇരുളും വേവും മുറുകുമ്പോഴും
മെഴുകിളം തിരികളായ് ഉള്ളം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Moovanthithan Chaayangalaal
Additional Info
Year:
2023
ഗാനശാഖ:
Recording studio:
Orchestra:
കീബോർഡ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
ഫ്ലൂട്ട് | |
ഫ്ലൂട്ട് | |
സോളോ വയലിൻ |