എങ്കിലുമെൻ

എങ്കിലുമെൻ ചെന്താമരേ
നിന്നേ തൊടാനെന്തുമോഹം
ഒന്നുതലോടുവാൻ കൈവിരൽ തുമ്പാൽ
മെല്ലെ മേനിയിലൊന്നുരുമ്മാൻ
ഞാനും നീയും കാത്തിരുന്നൂ

കണ്ണിൽ കണ്ണിൽ നോക്കിനാം നിൽക്കേ
കാലങ്ങൾ പോകയായ് ചേർന്നിടാതേ 
മോഹമെന്ന  ചിലങ്കയിൽ നിന്നും 
വീഴും  രണ്ടോമൽ മുത്തുപോലേ 
തമ്മിൽ പുൽകാതെ മൗനമായ്
പ്രേമം തീയായ് മാറുന്നുവോ ?

എങ്കിലുമെൻ മന്ദാരമേ 
നിന്നേ തൊടാനെന്തുമോഹം
ഒന്നുതലോടുവാൻ കൈവിരൽ തുമ്പാൽ
മെല്ലെ മേനിയിലൊന്നുരുമ്മാൻ
ഞാനും നീയും കാത്തിരുന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enkilumen