എന സാഹ

Ena Saha

ഇന്ത്യൻ ചലച്ചിത്ര,ടെലിവിഷൻ താരം.  ബംഗാളിൽ ജനിച്ചു. 2011 ൽ അമി ആഡു എന്ന ബംഗാളി സിനിമയിലൂടെയാണ് എന സാഹ അഭിനയരംഗത്തേക്കെത്തുന്നത്. 2013 ൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലാണ് മലയാളത്തിൽ എന ആദ്യമായി അഭിനയിക്കുന്നത്. 2015 ൽ അമർ അക്ബർ അന്തോണി, യൂ ടൂ ബ്രൂട്ടസ് എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. ഇരുപത്തിയഞ്ചോളം ബംഗാളി ചിത്രങ്ങളിലും, ചില ഹിന്ദി, തെലുങ്കു ചിത്രങ്ങളിലും എന സാഹ അഭിനയിച്ചിട്ടുണ്ട്. 

സിനിമയോടൊപ്പം തന്നെ നിരവധി ബംഗാളി ടെലിവിഷൻ സീരിയലുകളിലും ചില ഹിന്ദി സീരിയലുകളിലും എന സാഹ അഭിനയിച്ചിട്ടുണ്ട്.