ശ്രേയ ജയദീപ്

Sreya Jayadeep
Sreya jaydeep
ആലപിച്ച ഗാനങ്ങൾ: 34

കോഴിക്കോട് അശോകപുരം സ്വദേശികളായ ജയദീപിന്‍റെയും പ്രസീദയുടെയും മകൾ, കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി. അനുജൻ സൌരവ്. നാലാം വയസ് മുതല്‍ സംഗീതം പഠിക്കുന്ന ശ്രേയ, ഇപ്പോൾ താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്‍റെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. സൂര്യാടിവിയിലെ സൂര്യ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രേയ ശ്രദ്ധേയയാകുന്നത്. ആ റിയാലിറ്റി ഷോയിലെ വിജയിയും ശ്രേയ ആയിരുന്നു. വീപ്പിങ്ങ് ബോയ്, നിർണായകം, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രേയ പാടിയിട്ടുണ്ട്. അമർ അക്ബർ അന്തോണിയിലെ എന്നോ ഞാനെന്റെ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടി. അതിനു പുറമേ നിരവധി ആൽബങ്ങളിലും ഹൈന്ദവ-ക്രിസ്തീയ ഭക്തിഗാനങ്ങളും ശ്രേയയുടേതായുണ്ട്. എം. ജയചന്ദ്രന്‍ ആദ്യമായി സംഗീതസംവിധാനം ചെയ്ത ക്രിസ്തീയ ഭക്തിഗാന ആൽബമായ ഗോഡിലെ മേലെ മാനത്തെ ഈശോയേ എന്നു തുടങ്ങുന്ന പാട്ടാണ് ഏറ്റവും ശ്രദ്ധേയമായത്. ലോക പരിസ്ഥിതി ദിനത്തിൽ കേരള സർക്കാരിന്റെ ഹരിതശ്രീ പദ്ധതിയുടെ ഭാഗമായി, സുഗതകുമാരി ടീച്ചര്‍ എഴുതിയ ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി എന്ന ഗാനം ജി വേണുഗോപാലിനൊപ്പം ആലപിച്ചു.