പമ്മിപ്പമ്മി പായും

പമ്മിപ്പമ്മി പായും കുഞ്ഞിപ്പൂമ്പാറ്റേ
മഞ്ഞ തെച്ചിപ്പൂവിനെ കാണാൻ പോകുന്നോ
ഓമൽ കിന്നാരം പൂവിൻ കാതിൽ ചൊല്ലാനോ
കരിവരി വണ്ടും കാറ്റും കേൾക്കാതെ.. (2)

കിണുങ്ങീ.. കുണുങ്ങീ ചിറകാട്ടി പുതുപൂവിന്നരികേ
വരവേ  ചെറുനാണം എന്തേ ...
ചിങ്കാരി പൂമ്പാറ്റേ ഒന്നും ചൊല്ലീടാതെ
എന്തേ.. നീ നിന്നില്ലേ മലർച്ചില്ലയിൽ
തെമ്മാടി പൂവണ്ടോ വന്നു
അന്നേരത്ത്‌ നിന്നെ കണ്ടയ്യയ്യോ മുഖം മാറിയോ

പതിയേ... പതിയേ...
ഒരുനാളിൽ മൊഴിയോതി മലരോ
ചിരിയാൽ മറുവാക്കും ചൊല്ലീ ..
കണ്ണാടിക്കിണ്ണത്തിൽ തന്നു പൂന്തേൻകിണ്ണം  
നിന്നു ഇഷ്ടത്തോടെ ഇളംപൂവതാ
ചങ്ങാതി പൂമ്പാറ്റേ.. പൂവും നിന്റേതായേ
വണ്ടോ ..എങ്ങോ പോയേ നിറഞ്ഞാടു നീ

പമ്മിപ്പമ്മി പായും കുഞ്ഞിപ്പൂമ്പാറ്റേ
മഞ്ഞ തെച്ചിപ്പൂവിനെ കാണാൻ പോകുന്നോ
ഓമൽ കിന്നാരം പൂവിൻ കാതിൽ ചൊല്ലാനോ
കരിവരി വണ്ടും കാറ്റും കേൾക്കാതെ
 

 

Kolumittayi | Pammi Pammi Song Making Video Ft Sreya Jayadeep | Gourav Menon, Meenakshi | Official