മിന്നിച്ചിന്നും മിന്നാമിന്നായ്

മിന്നിച്ചിന്നും മിന്നാമിന്നായ് അകലാതെ
കണ്ണോരം വാ മിഴിയിൻ കുളിരിൽ
ഇരുളിന്നഴകേ ചാരെ
എന്റെ മോഹജാലകങ്ങൾ
മെല്ലെയൊന്നു നീ തുറന്നുവോ കുളിരലയായ്  
മിന്നിച്ചിന്നും മിന്നാമിന്നായ് അകലാതെ

കണ്ടാൽ മൗനം വെറുതെയിന്നും
വേനൽക്കാറ്റിൽ വെണ്മേഘം പോൽ
എൻ കൈക്കുള്ളിൽ ചേർത്തുനിർത്താൻ
കണ്മണിയേ താലോലമായ്
അരികിൽ അണയൂ സ്നേഹാർദ്രമായ് നീ
നറുമഴയായ്‌ .
മിന്നിച്ചിന്നും മിന്നാമിന്നായ് അകലാതെ ..

തുള്ളിത്തുള്ളും പൂങ്കിളികൾ
കൂടണയും ഈ സന്ധ്യയിൽ
താഴമ്പൂവായ് പൂത്തുലഞ്ഞു
എൻ മനസ്സിൻ പൂന്തോപ്പിൽ നീ
മധുരം പകരും പൂങ്കുയിലേ നീ
കളരവമായ് ...

മിന്നിച്ചിന്നും മിന്നാമിന്നായ് അകലാതെ
കണ്ണോരം വാ മിഴിയിൻ കുളിരിൽ
എന്റെ മോഹജാലകങ്ങൾ
മെല്ലെയൊന്നു നീ തുറന്നുവോ കുളിരലയായ്  
മിന്നിച്ചിന്നും മിന്നാമിന്നായ് അകലാതെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnichinnum