പുതിയൊരു സൂര്യൻ
ഓഹോ..
പുതിയൊരു സൂര്യൻ മലയുടെ മേലെ
ഉണരണ നേരം ഇവരിതാ
പകലിനു കൂടെ വയലുകൾ താണ്ടി
കുസൃതികയുമായി വരുമിതാ ..
തൂവാനം തുമ്പികളെപ്പോൽ പായുന്നേ
പാരിനുമീതെ സുഖമണിയുമീ ബാല്യമിതാ
തുമ്പപ്പൂ പുഞ്ചിരിയോടെ കണ്ണോരം പൂത്തുവിടർന്നേ
കുളിരൊഴുകിയ കാലമിതാ...
ഓരോ ചുവടിലും പുതുമയോടെ പുളകമായ് വാ ..
ഓരോ നിമിഷവും തനിമയോടെ മധുരമായ് വാ ..
ഇലയിൽ പൊഴിയും പുലരിമഞ്ഞിൻ
മണിപോൽ മൃദുലം മനവുമായ്
ഉലകം അറിയാൻ കുതുകമോടെ
തിരിയായ് തെളിയും മിഴിയുമായ്
ചുവലോടു ചേർന്നു പലവഴീ
ഒരു താളമോടെ അലയവേ..
ആവേശത്തിൻ മേശപ്പൂവായ്
ആകാശത്തിൻ മിന്നിപ്പൊങ്ങുന്നേ..
ഓരോ ചുവടിലും പുതുമയോടെ പുളകമായ് വാ ..
ഓരോ നിമിഷവും തനിമയോടെ മധുരമായ് വാ ..
ചെറുതാം കനവിൽ കറുകനാമ്പും
കളിയും കഥയും മൊഴിയുമായ്...
തെളിനീർ പുഴയിൽ പരലുപോലെ
പൊഴിയും തെളിയും മോഹമായ്
നിറസന്ധ്യമേഘവിരലിതാ
മൈലാഞ്ചിതേയ്ക്കുമിടവരെ...
അങ്ങേക്കൊമ്പത്തിങ്ങേക്കൊമ്പത്താശക്കാറ്റായ്
ഊഞ്ഞാലാടുന്നേ ...
ഓരോ ചുവടിലും പുതുമയോടെ പുളകമായ് വാ ..
ഓരോ നിമിഷവും തനിമയോടെ മധുരമായ് വാ ..