ഹൃദയദീപം തെളിയാണേ

ഹൃദയദീപം തെളിയണേ
കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ (2)
അമ്മയെന്നിൽ.. നട്ടതെല്ലാം
നന്മയായി പുലരണേ
ഹൃദയദീപം തെളിയണേ...
കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ
സത്യമാകും വാക്കു ചൊല്ലാൻ..
അങ്ങു നാവിൽ നിറയണേ  (2)
അക്ഷരങ്ങളിൽ അച്ഛനെപ്പോൽ
കൈപിടിച്ചു നടത്തണേ
കൈപിടിച്ചു നടത്തണേ
ഹൃദയദീപം തെളിയണേ
കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ

സ്നേഹമെന്ന കൂട്ടുകാരൻ
കൂട്ടിനെന്നും കൂടണേ (2)
കരുണതൻ കടലെന്നുമുള്ളിൽ
അലയൊടുങ്ങാതുയരണേ
അലയൊടുങ്ങാതുയരണേ
ഹൃദയദീപം തെളിയണേ
കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ
അമ്മയെന്നിൽ നട്ടതെല്ലാം
നന്മയായി പുലരണേ

Gold Coins All Songs Audio Jukebox