മൗനം പോലും

മൗനം പോലും വാചാലമാം
ഈ മണ്ണിൽ നാമൊന്നായ് ചേർന്നോരാ നാളിൽ
രാവോളം നോവും പേറി...
വാനോളം സ്നേഹം തൂവി ..
ഈ ജന്മം വീണ്ടും നാം ഒന്നാകുമോ..

വഴിപിരിയും നമ്മൾ വരുമൊരുനാൾ വീണ്ടും
വെയിൽ ചായും തീരത്തിതോരം
രാവിന്റെ മാറിൽ കാലങ്ങൾ മായ്ക്കാത്ത
കാവ്യങ്ങളായ് നാം മാറിടും..

കാത്തിരിപ്പിൻ നോവുംപേറി..
ചുടുവേനൽ ഉള്ളം പോലെ
കാലമേറെ താണ്ടിടുന്നീ തെരുവിൻ മക്കൾ
തെരുവിൻ മക്കൾ ..
വഴിപിരിയും നമ്മൾ വരുമൊരുനാൾ വീണ്ടും
വെയിൽ ചായും തീരത്തിതോരം
രാവിന്റെ മാറിൽ കാലങ്ങൾ മായ്ക്കാത്ത
കാവ്യങ്ങളായ് നാം മാറിടും..
സ്നേഹമേ ആയുധങ്ങൾ മുന്നേറും ലക്‌ഷ്യം നേടാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mounam polum

Additional Info

Year: 
2017

അനുബന്ധവർത്തമാനം