തേടുന്നുവോ കൺകോണിലെ

തേടുന്നുവോ കൺകോണിലെ
ദീപങ്ങളിൽ മിന്നുമീ ഇന്ദ്രജാലങ്ങൾ
ചേരുന്നുവോ താരങ്ങളായ്
രാവിന്റെ സഞ്ചാരികൾ

ഹോയ്‌ നഗരം ഇടിപിടി ലൈഫിൻ കൊടുമുടി
സമയം ഇവിടൊരു ടെൻഷൻ അടിമുടി
പണമോ ചിലരുടെ ലൈഫിൻ മറുപടി
പ്രണയം വെറുമൊരു തരികിട തരികിട
തേടുന്നുവോ കൺകോണിലെ
ദീപങ്ങളിൽ മിന്നുമീ ഇന്ദ്രജാലങ്ങൾ.

ചിരിച്ചീടുമീ മുഖഛായകൾ കൊടുത്തീടുമാ കരം
തിരഞ്ഞീടുമീ നിമിഷങ്ങളിൽ മറന്നീടുമാ മുഖം
നമുക്കിന്നൊരീ ജലം വാങ്ങുവാൻ കൊടുത്തീടണം പണം
കൊതിക്കുന്നൊരീ പണം വാരുവാൻ സ്വയം മാറുമീ ജനം
നഗരം അടിപിടി ലൈഫിൻ കൊടുമുടി
സമയം ഇവിടൊരു ടെൻഷൻ അടിമുടി
പണമോ ചിലരുടെ ലൈഫിൻ മറുപടി
പ്രണയം വെറുമൊരു തരികിട തരികിട
അ ..ആ.. അ ..ആ..
ഹേയ് കണ്ണില് കാണണതെല്ലാം
എന്തിന് വെട്ടിപ്പിടിക്കാനാവേശം (2)

ചുറ്റിക്കറങ്ങല്ലേ ചങ്ങാതീ നല്ലൊരോമന ജീവിതം പാഴാകും
ഹേയ് ചുറ്റിക്കറങ്ങല്ലേ ചങ്ങാതീ
നല്ലൊരോമന ജീവിതം പാഴാകും
നേരിന്റെ വീഥിയിൽ ഒന്നായി നമ്മൾ
ഓരടി വെച്ചു നടന്നീടാം
ഇന്നല്ല നാളെയല്ലെന്നാലും
ലക്ഷ്യം വെക്കുന്നതൊത്തിരി ദൂരെയല്ല
ഓണനിലാവത്ത്‌... പാടിയ പാട്ടെല്ലാം
പോയൊരാ കാലത്തിൻ  ഓർമ്മയല്ലേ
ചേരണം നാമൊന്നായ് ഭൂമിയെ കാക്കാനായ്
തീർക്കേണം ഓരോരോ പൂമരങ്ങൾ

ചിരിച്ചീടുമീ മുഖഛായകൾ കൊടുത്തീടുമാ കരം
തിരഞ്ഞീടുമീ നിമിഷങ്ങളിൽ മറന്നീടുമാ മുഖം
നമുക്കിന്നൊരീ ജലം വാങ്ങുവാൻ കൊടുത്തീടണം പണം
കൊതിക്കുന്നൊരീ പണം വാരുവാൻ സ്വയം മാറുമീ ജനം
നഗരം അടിപിടി ലൈഫിൻ കൊടുമുടി
സമയം ഇവിടൊരു ടെൻഷൻ അടിമുടി
പണമോ ചിലരുടെ ലൈഫിൻ മറുപടി
പ്രണയം വെറുമൊരു തരികിട തരികിട
(സ്വരങ്ങൾ)
തേനൂറുമാ താരാട്ടിലെ ഈണങ്ങൾ മായുന്നു
നോവുന്നു ഈ തീരമായി
മോഹങ്ങളായ് പായുന്നിതാ നാമോരോ കാതങ്ങൾ
നീളുന്നൊരീ യാത്രകൾ
ആരോ മാറ്റുന്നീ നിറമെല്ലാം കാലത്തിൻ കോലങ്ങൾ
ആടുന്നു നാമോരോ വേഷങ്ങൾ
ആ വേഷങ്ങൾ മാറ്റേണം ചേരേണമൊന്നായി
കാണേണം ഈ മണ്ണിൽ ആരേയും
വിടരും അഴകായ് വിരിയും മലരായ്  
വിടരും അഴകായ് അഴകിൻ  ഒളിയായ്
ഒളിയിൽ തെളിയും മാനംപോലെ

ചിരിച്ചീടുമീ മുഖഛായകൾ കൊടുത്തീടുമാ കരം
തിരഞ്ഞീടുമീ നിമിഷങ്ങളിൽ മറന്നീടുമാ മുഖം
നഗരം അടിപിടി ലൈഫിൻ കൊടുമുടി
സമയം ഇവിടൊരു ടെൻഷൻ അടിമുടി
പണമോ ചിലരുടെ ലൈഫിൻ മറുപടി
പ്രണയം വെറുമൊരു തരികിട തരികിട
ഓണനിലാവത്ത്‌ പാടിയ പാട്ടെല്ലാം
പോയൊരാ കാലത്തിൻ  ഓർമ്മയല്ലേ
ചേരണം നാമൊന്നായ്... ഭൂമിയെ കാക്കാനായ്
തീർക്കേണം ഓരോരോ പൂമരങ്ങൾ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thedunnuvo kankonile

Additional Info

Year: 
2017

അനുബന്ധവർത്തമാനം