ഇല്ലില്ലം പുല്ലില് പാതോസ്
വഴിയറിയാക്കിളികൾ രണ്ടും
അകലെ.. അകലേ.....
മഴയിൽ നനയുകയാണോ വെറുതേ
ഉം ..ഉം ....
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു
കൊച്ചിക്കു പോയാലോ
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ
ആകാശവേലി ചാടുമ്പോൾ ചങ്ങാതീ നീ
അള്ളിപ്പിടീച്ചിരുന്നോണം
ആറ്റിനൊപ്പം കുതിച്ചുപായുമ്പോൾ
കണ്ണും പൂട്ടിയിരുന്നോണം..
ഉം ..ഉം ..
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു
കൊച്ചിക്കു പോയാലോ
മേലോട്ടു പോകുന്ന പാലം
സൂര്യൻ ചാടിക്കടക്കുന്ന നേരം
വെള്ളാരംകല്ല് പെറുക്കാൻ
മിന്നും നക്ഷത്രമുറ്റത്തു ചെല്ലാം
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില്
പമ്മിയിരിക്കണ കൊച്ചുതുമ്പീ
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു
കൊച്ചിക്കു പോയാലോ
ഉം ..ഉം ..