ചുന്ദരി വാവേ

ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ് (2)
മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മി സ്വപ്നം കണ്ടുറങ്ങ്
മുറ്റത്തൊരു തൂമലരായ് നാളെ നീയുണരാൻ....
ഇന്നെൻ നെഞ്ചിൻ ഇത്തിരി ചൂടിൽ
നിന്നെ... ഞാനുറക്കാം...
മാനത്തിള വാർമതിയായി വാവോ എൻ മകളെ
ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ്

നൂറു കിനാവിൻ കണ്മഷിയാൽ ചേലിൽ കണ്ണെഴുതാം
അന്തി നിലാവിൻ തൂവലിനാൽ എന്നും പൊട്ടുതൊടാം
മാമു തന്നു കാതിൽ കഥയേറി ഓതിടാം....
നീ ചിരിച്ചു കാണാൻ.. കളിക്കൂട്ടു ചേർന്നിടാം
തിങ്കൾ തിരി നാളം.. കണ്ടു പതിയേ
ചെല്ലക്കുടമേ നീ എന്നുമുറങ്ങൂ
നെഞ്ചത്തും മഞ്ചത്തും താരാട്ടാമീ ഞാൻ
ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ്...

നീയുണരാനായി കണ്ണുകളിൽ തൂമഞ്ഞുമ്മ തരാം
വാർമുടി കോതി  തുമ്പുകളിൽ
ഓമൽ പൂ തിരുകാം ..
നീ വളർന്നിടാനായ്  മഴയായ് പൊഴിഞ്ഞിടാം
നീ വെയിൽ തൊടാതെ തണലായി നിന്നിടാം
ചുണ്ടത്തൊരു  വാക്കായ് കണ്ണിലറിവായി ഞാൻ
വെള്ളിച്ചിറകായി എന്നുമരികെ...
നെഞ്ചത്തും മഞ്ചത്തും താരാട്ടാമഴകേ

ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ് (2)

മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മി സ്വപ്നം കണ്ടുറങ്ങ്
മുറ്റത്തൊരു തൂമലരായ് നാളെ നീയുണരാൻ....
ഇന്നെൻ നെഞ്ചിൻ ഇത്തിരി ചൂടിൽ
നിന്നെ... ഞാനുറക്കാം...
മാനത്തിള വാർമതിയായി വാവോ എൻ മകളെ
ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ്

ഉം ..ഉം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chubdari vave

Additional Info

Year: 
2017