പറക്കാം വാനിലായ്

മെല്ലെ മെല്ലെയൊരു മന്ദാരം..
നെഞ്ചിൽ പൂവിടുന്ന നേരം
കാതിൽ കാതിലൊരു സംഗീതം..
തേനായ് തൂവിടുന്ന നേരം
പറക്കാം.. വാനിലായ്...
കനവിൻ തൂവലായ് ദൂരമേറെ
പറക്കാം.. വാനിലായ്...
മഴവിൽപ്പൂവിലോരോ നിറങ്ങളാകാം  
കാറ്റേ ഈ കുഞ്ഞു മാഞ്ചോട്ടിലൊന്നു വന്നീടുമോ  
കുഴലൂതി കൈത്താളമിട്ടൊന്നു കൂടുമോ
മെല്ലെ ഈ പിഞ്ചു പൂമൊട്ടിൽ ഉമ്മ വച്ചീടുമോ
ചിരിനാളം  ഈ കണ്ണിലിന്നൊന്നു +

പീലിത്തുണ്ടായ് ഉള്ളിൽ വച്ച മോഹം..
അനുദിനമോ... വളരുകയായ് ....
തമ്മിൽ നമ്മെ തുന്നിച്ചേർത്തു കാലം
ഒരു വഴിയിലൂടെ ചിറകുരുമ്മിയാലോലം
ഒഴുകിടുകയാണെന്നുമീ ജീവിതം
പല പുലരി പോകേ ഇതളിടറി വീഴാതെ
പുലരിടുകയാണെന്നുമീ ജീവിതം
തേനായ് തൂവിടുന്ന നേരം
പറക്കാം.. വാനിലായ്...
കനവിൻ തൂവലായ് ദൂരമേറെ

ആരും കാണാതേതോ നോവിൻ നാളം
കരളകമേ എരിയുകയായ്...
നീയെന്റുള്ളിൽ നീരായ് പെയ്യും സ്നേഹം  
കനലുകളെ മൂടി ചെറുകുളിര്‌ തൂവുന്നു....
മധുരതരമാകുന്നു സായന്തനം ..
കരകവിയുമാവോളം തിരനുരയുമാനന്ദം
പ്രണയമയമാകുന്നു സായന്തനം...
പറക്കാം.. വാനിലായ്...
കനവിൻ തൂവലായ് ദൂരമേറെ
കാറ്റേ ഈ കുഞ്ഞു മാഞ്ചോട്ടിലൊന്നു വന്നീടുമോ  
കുഴലൂതി കൈത്താളമിട്ടൊന്നു കൂടുമോ
മെല്ലെ ഈ പിഞ്ചു പൂമൊട്ടിൽ ഉമ്മ വച്ചീടുമോ
ചിരിനാളം  ഈ കണ്ണിലിന്നൊന്നു മിന്നിടാൻ .
പറക്കാം.. വാനിലായ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parakkam vanilay