മേലെ മേലെ മാനത്ത്
മേലെ മേലെ മാനത്ത്
ദൂരെ ദൂരെ കുന്നിന്മേൽ
മാനത്തിൽ നിന്നും വീഴുന്നേ
ആരും കാണാ നേരത്ത്
ആരും ഇല്ലാ തീരത്ത്
മാനത്തിൽ നിന്നും വീഴുന്നേ
ഒരു മഴ പോലെ
ഒരുമിച്ചൊന്നായി പെയ്തിടാം ..ആ ..
ഒന്നും രണ്ടും പഠിക്കാം പഠിക്കാലോ
ഓടിച്ചാടി നടക്കാലോ
കഥയും കവിതയും കേൾക്കാലോ
പള്ളിക്കൂടത്ത് പോവാലോ ...
അമ്പിളി മാമനെ കാണാലോ
ഊഞ്ഞാലാടി രസിക്കാലോ ...
കണ്ണുകെട്ടി കളിക്കാലോ ..
മഴയും കൊണ്ടു നടക്കാലോ
അകലേ കാണുന്നില്ലേ ഗോപുരങ്ങൾ
അതിനുള്ളിൽ അക്ഷരത്തിൻ ഇന്ദ്രജാലം
ദൂരത്തായ് പാറിനടക്കും അപ്പൂപ്പൻതാടി
മാനത്തായ് മഴവിൽ മേച്ചൊരു മാളികയുണ്ടാക്കി
സ്വപ്നത്താൽ നെയ്തുകൂട്ടിയ സ്വർഗ്ഗലോകം
അവിടെ കൂട്ടുകൂടി കുരുന്നു കൂട്ടം
ഒന്നും രണ്ടും പഠിക്കാം പഠിക്കാലോ
ഓടിച്ചാടി നടക്കാലോ
കഥയും കവിതയും കേൾക്കാലോ
പള്ളിക്കൂടത്ത് പോവാലോ ...
അമ്പിളി മാമനെ കാണാലോ
ഊഞ്ഞാലാടി രസിക്കാലോ ...
കണ്ണുകെട്ടി കളിക്കാലോ ..
മഴയും കൊണ്ടു നടക്കാലോ