പള്ളിക്കൂടം

Pallikkoodam
കഥാസന്ദർഭം: 

കുട്ടികള്‍ എന്താകണമെന്ന് രക്ഷിതാക്കളും അധ്യാപകരും വാശിപിടിക്കുന്ന കാലത്താണ് പൊള്ളുന്ന ഒരുപിടി ചോദ്യങ്ങളുമായി ചെറിയ കുട്ടികളുടെ വലിയ സിനിമ ‘പള്ളിക്കൂടം. സ്കൂളിലെത്തിയ പുതിയ അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിയോട് ആരാകണമെന്ന് ചോദിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ഡ്രൈവര്‍, ഡോക്ടര്‍, എഞ്ചിനീയര്‍, പോലീസ് തുടങ്ങി സമൂഹത്തിലെ നിരവധി ജോലികള്‍ കുട്ടികള്‍ തന്നെ തെരഞ്ഞെടുക്കുമ്പോള്‍ കയ്പേറിയ അനുഭവത്തില്‍ നിന്നും ആശയക്കുഴപ്പത്തിലായ ഒരു വിദ്യാര്‍ത്ഥിയുടെ ജീവിത പരിസരങ്ങളാണ് സിനിമയുടെ പ്രമേയം

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 4 November, 2016

ഗിരീഷ് പി സി പാലം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'പള്ളിക്കൂടം'. വിനീത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുട്ടികള്‍ക്കൊപ്പം സുധീര്‍ കരമന, വിനീത്, അഞ്ജലി ഉപാസന തുടങ്ങിയവരും ചിത്രത്തില്‍  വേഷമിടുന്നു. എം ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വിദ്യാധരന്‍ മാസ്റ്ററും തേജ് മെര്‍വിനുമാണ് ഈണങ്ങള്‍ നല്‍കിയത്. അനില്‍ പനച്ചൂരാന്‍, ഹരിനാരായണന്‍, രമേഷ് കാവില്‍ എന്നിവരുടെതാണ് വരികള്‍.

PALLIKKOODAM Official Trailer HD | Malayalam Movie 2016 | Vineeth,Manoj K Jayan & Anjali Aneesh