എന്നും തൊടുവിരൽ

എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ.. അകന്നു നിൽപ്പൂ... (2)
ഇരുളിന്റെ ഇറയത്ത്‌ തിരി വിടർത്താറുള്ള
ഏകാന്ത താരവും മാഞ്ഞു...
പിൻനിലാവും കണ്ണടച്ചു...
എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ... അകന്നു നിൽപ്പൂ...

അമ്പിളിക്കളിയോടമാം പിറ
കണ്ടുനിന്ന ആ നാളുകൾ .. (2)
വന്നതില്ല..ഇനി വരികയില്ലാ...
എന്നറിയും നൊമ്പരം...
ഓർമ്മയിൽ.. ചേർന്നുരുകവേ
ഓർമ്മയിൽ.. ചേർന്നുരുകവേ...

എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ
ഇരുളിന്റെ ഇറയത്ത്‌ തിരി വിടർത്താറുള്ള
ഏകാന്ത താരവും മാഞ്ഞു...
പിൻനിലാവും കണ്ണടച്ചു...

ഇന്നലെ കിളിവാതിലും ചാരി
ചെന്നു ചേക്കേറി രാപ്പാടിയും.. (2)
പാട്ടുമില്ല.. അമ്മ കൂട്ടുമില്ല..
ചങ്കിൽ വിങ്ങും സങ്കടം...
തേങ്ങലായ്... ചിറ മുറിയവേ..
തേങ്ങലായ്... ചിറ മുറിയവേ..

എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ
ഇരുളിന്റെ ഇറയത്ത്‌ തിരി വിടർത്താറുള്ള
ഏകാന്ത താരവും മാഞ്ഞു...
പിൻനിലാവും കണ്ണടച്ചു...
എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennum thoduviral