കനവിൻ കണിമല

കനവിൻ കണിമല കയറി
പുതുവെൺ പുലരികളെഴുതി
ഈ വനികളിൽ  കുറുകുറു കുറുകി
വഴികളിൽ കളിചിരി ചിതറി
പാടും വണ്ണാത്തി പുള്ളിൻ
പാട്ടും കാണാതെ ചൊല്ലി
പായും തോടിൻ കുറുകെ നീന്തി..
ഭ്രാന്തൻ പൂവിൻ ചെവിയിൽ നുള്ളി  

പൊയ്പ്പോകും നാളിൽ കഥകൾ
കാതിൽ പറയും ഓരോ മരവും..
ഓടും മാനും.. ചാടും പൂവാൽക്കുരങ്ങും
ഓരോ പാഠം ചൊല്ലാതെ ചൊല്ലും
കാതങ്ങൾ പോകാമിനിയും..
രാവോരം ചെല്ലും മുൻപേ...
കാലത്തെ പുതുതായി എഴുതാം
സ്വപ്നത്തിൻ പീലിത്തുമ്പാൽ
സ്വപ്നത്തിൻ പീലിത്തുമ്പാൽ
ഹോയ് ...ഹോയ് ....
(കനവിൻ കണിമല കയറി )

മണ്ണും മണ്ണിൻ മണവും ..
ഉള്ളിൽ നിറയും ഓരോ ഞൊടിയും
മേലെ മേലെ വാനിൻ പൂങ്കാവിലോളം
മോഹം നീട്ടും ഊഞ്ഞാലിലേറാം
മേഘങ്ങൾ മേയും ചെരുവിൽ
ആവോളം കൂടെക്കൂടാം..
വാർത്തിങ്കൾ കിണ്ണം നിറയെ
ആനന്ദ പൂന്തേനുണ്ണാം
ആനന്ദ പൂന്തേനുണ്ണാം..ഹോയ് ..ഹോയ് ..
(കനവിൻ കണിമല കയറി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanavin kanimala