ശേഖരാ

തുമ്പിക്കൈയതിൻ തുമ്പത്താടുവാൻ
തുമ്പിക്കൂട്ടമേ വാ.. വാ..
കള്ളക്കണ്ണനായ് തുള്ളിച്ചാടുവാൻ
കുട്ടിക്കൊമ്പനും വാ.. വാ  
വാ.. വാ.. നട നട നടന്നാ വാ.. വാ.അടിമുടിയഴക്
വാ.. വാ.കരിമുകിലൊഴുകീടും പോൽ ...
വാ.. വാ..കുറു കുറു കുറുമ്പെടുത്താൽ
ഇവനടവെടുത്താൽ ..കരം വണങ്ങി നിന്നെ തീരൂ
ഇമ്മാതിരി മുതലൊന്നിനെ ദുനിയാവിൽ കണ്ടവരുണ്ടോ
ഷെയ്ക്ക് ദ ബോഡി ശേഖരാ ...
ഷെയ്ക്ക് ഇറ്റ് സം മോർ ശേഖരാ ..
ഷെയ്ക്ക് ദ  ബോഡി ശേഖരാ ...
തുമ്പിക്കൈയതിൻ തുമ്പത്താടുവാൻ
തുമ്പിക്കൂട്ടമേ വാ.. വാ..

നേതാവും പാതാളം തൊണ്ടും
ഇന്ന് നീർക്കോലീം മൂർഖന്മാരെല്ലാം
ഒന്നായ് നന്നായ് വാഴും ദേശമായ്
പൂങ്കോഴി ചിങ്കാരം കേൾക്കും
നല്ല പഞ്ചാര പഞ്ചായത്താണെ
വേഷം മാറാൻ നേരം വേണമോ
കാവിൽ കൊടികളാടും പുതിയ പൂരം കൊണ്ടാടാം
കാണാൻ കളികളേറെ കരുതുമോമൽ നലമല്ലേ
ഇന്നീ വൈകുണ്ഠപുരം മൊത്തം
ഒരു മുത്തിനെ വരവേൽക്കുന്നേ ...
 
തുമ്പിക്കൈയതിൻ തുമ്പത്താടുവാൻ
തുമ്പിക്കൂട്ടമേ വാ.. വാ..
കള്ളക്കണ്ണനായ് തുള്ളിച്ചാടുവാൻ
കുട്ടിക്കൊമ്പനും വാ.. വാ  
വാ.. വാ.. നട നട നടന്നാ വാ.. വാ.അടിമുടിയഴക്
വാ.. വാ.കരിമുകിലൊഴുകീടും പോൽ ...
കുറു കുറു കുറുമ്പെടുത്താൽ
ഇവനടവെടുത്താൽ ..കരം വണങ്ങി നിന്നെ തീരൂ

ഷെയ്ക്ക് ദ ബോഡി ശേഖരാ ...
ഷെയ്ക്ക് ഇറ്റ് സം മോർ ശേഖരാ ..
ഷെയ്ക്ക് ദ  ബോഡി ശേഖരാ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shekhara

Additional Info

Year: 
2017