മഞ്ഞണിയും
മഞ്ഞണിയും പുലരികളും കുഞ്ഞിളം നിലാവും
കണ്ടാലും കണ്ട്തീരൂല്ലാ...
തുമ്പികളും പുൽച്ചെടിയും അന്തിമലർക്കാവും..
കണ്ടാലും കണ്ണെടുക്കൂല്ലാ....
മീൻ പിടിക്കണപോൽ നീറ്റൊഴുക്കിലെ പൊന്നലയിൽ
പ്രാവിരിക്കണപോൽ...
ചെമ്പകച്ചെറുചില്ലയില്
കൊങ്ങിണിപ്പൂവില് ..
തന്നനം തുള്ളണ പൊൻവയലില്.. വാ
അങ്ങാടീ... ഇങ്ങാടീ.. ഊയലിലാടാം
ആ... കുന്നിൻമേൽ മഞ്ചാടി മാണിക്യക്കല്ലോണ്ടു കൂടാരം
താണിറങ്ങണ തുമ്പിക്ക്.. തേൻ നിറയ്ക്കണ പൂക്കാലം
കാട്ടുമുല്ലേ.. നീ മരിച്ചോ... കാറ്റിൽ
അയ്യയ്യോ.. കസ്തൂരി ചാരം പൂത്താലം..
മഞ്ഞണിയും പുലരികളും.. കുഞ്ഞിളം നിലാവും
കണ്ടാലും കണ്ട്തീരൂല്ലാ... ലല്ല ലല്ലല്ലാ
തുമ്പികളും പുൽച്ചെടിയും അന്തിമലർക്കാവും
കണ്ടാലും കണ്ണെടുക്കൂല്ലാ ലല്ലലല ലല്ലലല്ലാലാ ...
ആ.. നിൻ കാതിൽ എൻ കാതിൽ
ഓമൽക്കുയിൽ പെണ്ണിൻ സംഗീതം...
നീരൊലിക്കണ പൂഞ്ചിറയിൽ
നീന്തിയെത്തണ തൈമാസം
കണ്ടിരിക്കേ... വാർമുകിലിൻ തോപ്പിൽ
വന്നല്ലോ.. വന്നല്ലോ.. മാരിപ്പരുന്ത്
മഞ്ഞണിയും പുലരികളും കുഞ്ഞിളം നിലാവും
കണ്ടാലും കണ്ട്തീരൂല്ലാ.......
തുമ്പികളും പുൽച്ചെടിയും അന്തിമലർക്കാവും
കണ്ടാലും.. കണ്ണെടുക്കൂല്ലാ..
മീൻ പിടിക്കണ പോൽ നീറ്റൊഴുക്കിലെ പൊന്നലയിൽ
പ്രാവിരിക്കണപോൽ ചെമ്പകച്ചെറുചില്ലയില്..
കൊങ്ങിണിപ്പൂവില്
തന്നനം തുള്ളണ പൊൻ വയലില്.. വാ
അങ്ങാടീ.. ഇങ്ങാടീ... ഊയലിലാടാം