അലഞൊറിയണ
അല ഞൊറിയണ തീരത്ത്...
പുഴ ഒഴുകണ നേരത്ത്...
പാതി മൂളി ചൊന്ന കാറ്റേ.. ചൊല്ലൂ പയ്യാരം
കതിരുലയണ നേരം പോയ്
വിള ചൊരിയണ കാലം പോയ്
ആരോ പാടും പാണാപ്പാട്ടിൻ താളം പോയേ
ഹോയ്....
നാട് വറ്റണ് കുളിരൊഴുകിയ തോടുണങ്ങണ്
തളിരിലകളിൽ ചൂടു കത്തണ് മനമുരുകണ് ദേവേ (2)
ചിരി തൂകണ നേരം ചില നേരറിയാ
ഈ നാടിൻ മാറിൽ ചായും നേരം
മാനം നോക്കി പാടി തൂവാം.. സ്നേഹം.
കൂടു നെയ്യണ കിളി കുറുകണ്..
കാടു പൂക്കണ് മലനിരകളിൽ
തേനൊഴുക്കണേ ഇനിയുണരണ നാടേ..ഹോ (2)
ചിരി തൂകണ നേരം ചില നേരറിയാ
ഈ നാടിൻ മാറിൽ ചായും നേരം
മാനം നോക്കി പാടി തൂവാം സ്നേഹം
അല ഞൊറിയണ തീരത്ത്...
പുഴ ഒഴുകണ നേരത്ത്...
പാതി മൂളി ചൊന്ന കാറ്റേ.. ചൊല്ലൂ പയ്യാരം
കതിരുലയണ നേരം പോയ്...
വിള ചൊരിയണ കാലം പോയ്..
ആരോ പാടും പാണാപ്പാട്ടിൻ താളം പോയേ
ഹോയ്....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ala njoriyana
Additional Info
Year:
2017
ഗാനശാഖ: