മേലെ മാനത്ത്
മേലേ മാനത്താരോ.. ആരാരോ..
നിറതിങ്കൾ താനോ.. പാലും തേനും തൂവുന്നാരാരോ
മാറിൽ തിങ്ങും സ്നേഹച്ചൂടിൻ.. താരാട്ടാലോലം..
നീലാംബരി മുത്തേ.. പൊന്നിൻ തേനേ..
തളിരീണകാറ്റിൽ സുഖകരമമരുക.. നീ...
കാതിലാരോ മൂളി...
കാവലൊരുക്കും നീലവിണ്ണിൻ താലോലം
കേവലമീയൊരു ജന്മം.. കടലോളം കനിവാലേ
കാലിടറാതെൻ താരമായ് പൂത്തുലയൂ നീ...
അഴകേ.. വിടരുമുഷസ്സേ
ആരിലുമേറെ ആശകൾ നൽകി പാലൂട്ടാൻ
താരാട്ടാൻ...
മേലേ മാനത്താരോ.. ആരാരോ...
നിറതിങ്കൾ താനോ.. പാലും തേനും തൂവുന്നാരാരോ
നാവിലേതോ രാഗം തേനല ചിന്നി പെയ്തു മെല്ലെ താരാട്ടാൻ
ചക്കരമാവിൻ കൊമ്പിൽ കിളിനാദം കളമേളം...
മുത്തു പൊഴിക്കും നീലവാനിൻ.. മുത്താരങ്ങൾ
കുളിരേ.. മനസ്സിൻ അഴകേ...
കാവലൊരുക്കാം പാടിയുറക്കാം പാലൂട്ടാം താരാട്ടാം
മേലേ മാനത്താരോ ആരാരോ
നിറതിങ്കൾ താനോ.. പാലും തേനും തൂവുന്നാരാരോ
മാറിൽ തിങ്ങും സ്നേഹച്ചൂടിൻ താരാട്ടാലോലം
നീലാംബരി മുത്തേ ..പൊന്നിൻ തേനേ...
തളിരീണകാറ്റിൽ.. സുഖകരമമരുക ..നീ..