ചെമ ചെമ ചെമന്നൊരു പുലരിയിൽ

ചെമ ചെമ ചെമന്നൊരു പുലരിയിൽ
മിഴി നീട്ടി നീന്തിടാൻ
കൊതിവിടാതെ കളകളമിളകിടുവാൻ
ഒരു ശ്വാസമരുളണമേ..
ചെമ ചെമ ചെമന്നൊരു പുലരിയിൽ

ഇതാ ഇതാ പുതുമഴ
ഇതാ ഇതാ പുതുമഴ
കളിനിലാവിലൊരല..
കനവുകളിലലിഞ്ഞുണരുവാൻ
ഹിമകണവാടികയിൽ പദമൂന്നിടുവാൻ
ചെമ ചെമ ചെമന്നൊരു പുലരിയിൽ

മനോഹരം ഈ ഭുവനം
മനോഹരം ഈ ഭുവനം
ഇതിൽ വരാനൊരു വരം
തരണമതിനൊരു തുണയരുളണം
മലർവിരിമാറിലൊരു
ചെരുവരിയെഴുതാൻ..

ചെമ ചെമ ചെമന്നൊരു പുലരിയിൽ
മിഴി നീട്ടി നീന്തിടാൻ
കൊതിവിടാതെ കളകളമിളകിടുവാൻ
ഒരു ശ്വാസമരുളണമേ
ചെമ ചെമ ചെമന്നൊരു പുലരിയിൽ

DYGUvHD3uYM