കിളിമൊഴികൾ അലയായി

കിളിമൊഴികൾ അലയായി
ഒരു വർണ്ണക്കനവെഴുതീ
കളിവാക്കുകൾ കുളിരായി  
നീ കാതിൽ മൂളുംന്നേരം
മഴമുകിലിൻ അഴകായി
മിഴിയിതളിൽ നിറമെഴുതി
തൂമഞ്ഞിൻ നനവായി
നീ എന്നിൽച്ചേരും നേരം
രാഗം ഉണരുകയായി
മോഹം എന്നിൽ പൂക്കുന്നിതാ
പ്രണയം മൂളുകയായി
മനസ്സിൻ പൊൻ വീണയിൽ
ഇനിയും നിറയെ പ്രണയം പകരൂ
ആ ...ആ

ഓരോ രാവും കനവിൽ തേടി ഞാൻ
ദൂരെ ദൂരെ അനുരാഗമേ
ആരീരാരം മൂളും കാറ്റിനൊ
രാഗഗന്ധം അനുരാഗമേ
തിരയും തീരവും അലയായി നുരയുന്നിതാ
ഹൃദയം നിറയേ പ്രണയം പകരൂ

കിളിമൊഴികൾ അലയായി
ഒരു വർണ്ണക്കനവെഴുതീ
കളിവാക്കുകൾ കുളിരായി  
നീ കാതിൽ മൂളുംന്നേരം
മഴമുകിലിൻ അഴകായി
മിഴിയിതളിൽ നിറമെഴുതി
തൂമഞ്ഞിൻ നനവായി
നീ എന്നിൽച്ചേരും നേരം
രാഗം ഉണരുകയായി
മോഹം എന്നിൽ പൂക്കുന്നിതാ
പ്രണയം മൂളുകയായി
മനസ്സിൻ പൊൻ വീണയിൽ
ഇനിയും നിറയെ പ്രണയം പകരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kilimozhikal alayayi(weeping boy malayalam movie)