മീനാക്ഷി
Meenakshi
കമ്പ്യൂട്ടർ അക്കൗണ്ടിംഗ് ഫാക്കൽറ്റിയായ അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബർ 12 ആം തിയതി കോട്ടയം ജില്ലയിലെ പാദുവയിൽ അനുനയ എന്ന മീനാക്ഷി ജനിച്ചു.
കോട്ടയത്തുള്ള കിടങ്ങൂർ എൻ എസ് എസ് ഹൈസ്കൂളിൽ പഠിക്കുന്ന മീനാക്ഷി 2014 ൽ വൺ ബൈ ടു എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര ലോകത്തിലെത്തി.
തുടർന്ന് 1000: ഒരു നോട്ട് പറഞ്ഞ കഥ/ജമ്നാ പ്യാരി/ആന മയിൽ ഒട്ടകം/അമർ അക്ബർ അന്തോണി/പോളേട്ടൻറെ വീട്/അലമാര/സദൃശ്യവാക്യം 24:29/സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്/മോഹൻലാൽ തുടങ്ങി 20 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
അഭിനയത്തോടൊപ്പം ടിവി അവതാരകയുമായ മീനാക്ഷി അന്യഭാഷാ ചിത്രങ്ങളിലും തിരക്കേറിയ താരമാണ്.
അഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആരിഷ് സഹോദരനാണ്.