അദിതി രവി
1993 ജനുവരി 31 -ന് രവിയുടെയും ഗീതയുടെയും മകളായി തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. നല്ലോരു നർത്തകിയാണ് അദിതി രവി. കോളേജ് പഠനകാലത്തുതന്നെ മോഡലിംഗ് ചെയ്തിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തിൽ മോഡലായതോടെയാണ് അദിതി രവി ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത്. ജോളി സിൽക്സ്, ധാത്രി, കല്യാണ് സിൽക്സ് തുടങ്ങി വലുതും ചെറുതുമായ നിരവധി സ്ഥാപനങ്ങളുടെ മോഡലായിരുന്നു അദിതി.
പരസ്യചിത്രങ്ങളിലെ അഭിനയം അദിതിയ്ക്ക് സിനിമയിലേയ്ക്കുള്ള വഴിതുറന്നു.. ഇത് എന്ന മായം എന്ന തമിഴ് ചിത്രത്തിലാണ് അദിതി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം മലയാളത്തിൽ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിൽ അഭിനയിച്ചു. 2014 ൽ "Yelove" എന്ന മ്യൂസിക്ക് വീഡിയോയിൽ അദിതി അഭിനയിച്ചിരുന്നു തുടർന്ന് രണ്ടു മൂന്ന് സിനിമകളി കൂടി അഭിനയിച്ചതിനുശേഷം 2017 ൽ അലമാര - പുതിയ സിനിമ എന്ന ചിത്രത്തിലാണ് അദിതി നായികയാകുന്നത്. തുടർന്ന് കുട്ടനാടൻ മാർപ്പാപ്പ, ആദി എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്