ബിനോ അഗസ്റ്റിൻ

Bino Augustine

സി എ അഗസ്റ്റിൻ - എൽസമ്മ അഗസ്റ്റിൻ ദമ്പതികളുടെ മകനായി കോട്ടയം പാലായിൽ ജനിച്ച ബിനോ, സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പാലാ, സെന്റ് തോമസ് ഹൈസ്കൂൾ മരങ്ങാട്ടുപള്ളി, സെന്റ് തോമസ് കോളേജ് പാലാ എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പതിമൂന്ന് വര്ഷത്തോളം ഇന്ത്യൻ എയർഫോഴ്സിൽ സേവനം അനുഷ്ഠിച്ച ശേഷം യു കെ യിൽ സ്ഥിര താമസം ആക്കി. ഫോട്ടോഗ്രഫിയിലും വിഡിയോഗ്രാഫിയിലും താല്പര്യം ഉണ്ടായിരുന്ന ജിനോയുടെ ആദ്യ ചിത്രം റിലീസ് ആവുന്നത് 2013ലാണ്. തന്റെ ആദ്യ സംവിധാന സംരഭം ആയ  ദി എഡ്ജ് ഓഫ് സാനിറ്റി എന്ന സിനിമ ആദ്യമായി ഇംഗ്ളണ്ടിൽ നിർമിച്ചു അവിടുത്തെ തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന രീതിയിലും ശ്രദ്ധേയമായി. 
ഭാര്യ കൊച്ചുറാണിയും മക്കളായ സെബി, സാന്ദ്ര, അനയ് എന്നിവരോടൊപ്പം യുകെയിൽ താമസിക്കുന്നു.
മെയിൽ