അനീഷ് ജോസ് മൂത്തേടൻ
Aneesh Jose Moothedan
ജോസിന്റെയും ലീലാമ്മയുടെയും മകനായി വയനാട് ജില്ലയിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം പ്രമുഖ സ്റ്റുഡിയോകളിൽ വിഷ്വൽ എഫക്റ്റ് വിഭാഗത്തിൽ പ്രവർത്തിച്ചതിനുശേഷമാണ് അനീഷ് ജോസ് സംവിധാനരംഗത്തേയ്ക്കെത്തുന്നത്. പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തായിരുന്നു തുടക്കം. സുഹൃത്ത് ഡാർവിൻ തോമസുമായി ചേർന്ന് "ടീ ബ്രേയ്ക്ക് " എന്ന പരസ്യ കമ്പനിക്ക് രൂപം നൽകി. ഏഴ് വർഷത്തിനുള്ളിൽ അനീഷ് ഒട്ടേറെ പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു. അതിനുശേഷമാണ് സിനിമ സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. സൗബിൻ സാഹിറിനെ നായകനാക്കി ആബേൽ സിനിമ സംവിധാനം ചെയ്തുകൊണ്ട് അനീഷ് സംവിധാന രംഗത്ത് തുടക്കം കുറിച്ചു.