അപർണ വിനോദ്

Aparna Vinod
Aparna Vinod-Actress-Pic1
Date of Birth: 
തിങ്കൾ, 19 February, 1996

കൊച്ചി സ്വദേശിനി. വളർന്നതും പഠിച്ചതുമൊക്കെ തിരുവനന്തപുരത്ത് . 1996 ഫെബ്രുവരി 19ന് വിനോദ് – വൈഗ ദമ്പതികളുടെ മകളായി ജനനം. സ്കൂൾ പഠനം തിരുവനന്തപുരത്ത് പൂർത്തിയാക്കിയ ശേഷം തൃശൂരിൽ സൈക്കോളജിയിൽ ബിരുദ പഠനത്തിനു ചേർന്നു. പ്രിയനന്ദനന്റെ ഞാൻ നിന്നോട് കൂടെയുണ്ട് എന്ന ചിത്രത്തോടെയാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്.  ക്യാമറമാനായിരുന്ന ഷാൻ റഹ്മാൻ ആണ് പ്രിയനന്ദനന്റെ ചിത്രത്തിന്റെ ഓഡീഷനിൽ പങ്കെടുക്കാൻ അപർണയെ പ്രേരിപ്പച്ചത്. ഓഡീഷനിൽ തിരഞ്ഞെടുക്കപ്പെട്ട അപർണ സിനിമയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിരുന്നു. തുടർന്നാണ് ആസിഫ് അലിയും കൂട്ടുകാരും നിർമ്മിച്ച് ആസിഫലി നായകനാവുന്ന കോഹിനൂർ എന്ന ചിത്രത്തിന്റെ സ്ക്രീൻ ടെസ്റ്റിനു പങ്കെടുത്ത് ആ സിനിമയിലെ ഡെയ്സി എന്ന നായികയായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ബിസിനസുകാരായ അച്ഛനും അമ്മയും കൂടെ പ്ലസ് വണ്ണിനു പഠിക്കുന്ന അനിയത്തി ഗായത്രിയും ചേർന്നതാണ് അപർണയുടെ കുടുംബം.

ഫേസ്ബുക്ക് വിലാസം :  Aparna Vinod

അവലംബങ്ങൾ : ടൈംസ് ഓഫ് ഇന്ത്യ ആർട്ടിക്കിൾ1, ആർട്ടിക്കിൾ2