അദിതി റാവു
ഇഹ്സാൻ ഹൈദരിയുടെയും വിദ്യ റാവുവിന്റെയും മകളായി ഹൈദരാബാദിൽ ജനിച്ചു. ഡൽഹിയിലും ഹൈദരാബാദിലുമായിരുന്നു അദിതി റാവു വളർന്നത്.ആറാംവയസ്സുമുതൽ ഭരതനാട്യം പഠിക്കാൻ തുടങ്ങിയ അദിതി മികച്ചൊരു നർത്തകിയാണ്. പ്രശസ്ത നർത്തകി ലീലാ സംസന്റെ ഡാൻസ് ട്രൂപ്പിൽ അംഗമായ അദിതി ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ഡാൻസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്നുമാണ് അദിതി ബിരുദപഠനം പൂർത്തിയാക്കിയത്.
2004 ൽ Sringaram എന്ന തമിഴ് സിനിമയിൽ നായികയായിക്കൊണ്ടാണ് അദിതി സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിനുതന്നെ അദിതി റാവു നിരുപക പ്രശംസ നേടിയിരുന്നു. തുടർന്ന് 2006 ൽ പ്രജാപതി എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. 2020 ൽ സൂഫിയും സുജാതയും എന്ന സിനിമയിലും അദിതി നായികയായി. 2009 ൽ Delhi 6 എന്ന സിനിമയിലൂടെ അദിതി ഹിന്ദി സിനിമയിലേയ്ക്ക് ചുവടുവെച്ചു. തുടർന്ന് ഇരുപതോളം ഹിന്ദി സിനിമകളിലും Kaatru Veliyidai, Chekka Chivantha Vaanam, Hey Sinamika എന്നീ തമിഴ് ചിത്രങ്ങളിലും, ചില തെലുങ്ക്, മറാത്തി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.