അൽഹംദുലില്ലാഹ്

അൽഹംദുലില്ലാഹ്..... 

അൽഹംദുലില്ലാഹ് ഓതുന്നു പ്രാണൻ
ഈ ജന്മസൂനം നീ തന്ന ദാനം

മണ്ണോടു മണ്ണായ് ചേരും വരെ നിൻ സംഗീതമേ ഞാൻ
ധൂമങ്ങളായേ പാറുന്നിതാ ഞാൻ ഉന്മാദമേ നീ..

ഓ... നീയെൻ ദസ്ബിയായ്...

നൂറുള്ള നൂറുള്ള

നൂറുള്ള നൂറുള്ള....

പടിവാതിലോളം അഴൽ
പടരുന്ന നേരം
ചരടൂർന്നുപോയിടും
ജപമാലയായ് ഞാൻ
ഇരുളിന്റെ തീയിൽ
മൊഴി, മോഹമാളുമ്പോൾ
ഇനിയെങ്ങനേ നൂറേ
ഒരു നന്ദിയോതാൻ..

നോവേകുന്നോൻ അള്ളാ
നോവാറ്റുന്നോൻ അള്ളാ
ഈ മന്നെല്ലാം അള്ളാ
എൻ ജന്നത്തും അള്ളാ
തീയേകുന്നോൻ അള്ളാ
മഞ്ഞാകുന്നോൻ അള്ളാ
എൻ ആനന്ദം അള്ളാ
എൻ ആകാശം അള്ളാ

ഞാൻ മൈലാഞ്ചികമ്പായി നിക്കണ്
നേരെഴുതിയ മീസാൻ കല്ലിൻ പക്കം
നീയെന്ന സുബർക്കത്തിൽ ചായുമ്പോഴാനന്ദ മൂളക്കം..
 

നൂറുള്ള നൂറുള്ള

നൂറുള്ള നൂറുള്ള....

നോവേകുന്നോൻ അള്ളാ
നോവാറ്റുന്നോൻ അള്ളാ
ഈ മന്നെല്ലാം അള്ളാ
എൻ ജന്നത്തും അള്ളാ
തീയേകുന്നോൻ അള്ളാ
മഞ്ഞാകുന്നോൻ അള്ളാ
എൻ ആനന്ദം അള്ളാ
എൻ ആകാശം അള്ളാ

ഇനിയെങ്ങനേ നൂറേ
ഒരു നന്ദിയോതാൻ.......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Alhamdulillah

Additional Info

Year: 
2020