ദേവ് മോഹൻ

Dev Mohan

തൃശൂർ സ്വദേശി. തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ശേഷം ബംഗളൂർ MNC Sports എന്ന കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെ ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രത്തിലേക്കുള്ള ഓഡീഷന് അപേക്ഷിക്കുകയായിരുന്നു.ഏകദേശം 400 അഭിനേതാക്കളിൽ നിന്നാണ് രണ്ട് റൌണ്ട് ഓഡീഷൻ പൂർത്തിയാക്കി ഷാനവാസിന്റെ സൂഫിയായി ദേവ് വേഷമിടുന്നത്. സൂഫിയുടെ റോളിലേക്ക് തിരഞ്ഞെടൂക്കപ്പെട്ടതോടെ സൂഫിസത്തേപ്പറ്റി പല പഠനങ്ങളും അജ്മീറുൾപ്പടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രയും നടത്തി. ഏകദേശം 9 മാസക്കാലത്തെ ശ്രമത്തിനു ശേഷമാണ് കാലുകളിലെ വിരലുകളിൽ കുത്തി നിന്ന് സൂഫി നൃത്തം പരിശീലിച്ചെടുത്തത്. മാതാപിതാക്കളും ഇളയ സഹോദരിയുമടങ്ങുന്നതാണ് കുടുംബം.