ഫൈസൽ റാസി

Faisal Razi
സംഗീതം നല്കിയ ഗാനങ്ങൾ: 3
ആലപിച്ച ഗാനങ്ങൾ: 1

കൊരട്ടി സ്വദേശിയായ ഫൈസൽ റാസി. സ്‌കൂൾ വിദ്യാഭ്യാസം എൽ.എഫ്.സി.എച്ച്.എസ്‌.എസ് കൊരട്ടി, യു.എച്ച്.എസ്.എസ് മാമ്പ്ര എന്നിവിടങ്ങളിലായിരുന്നു. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി എ മ്യുസ്സിക്കിൽ ബിരുദം നേടി. കൊച്ചി കെൽട്രോൺ അഡ്വാൻസ് സ്റ്റഡീസിൽ നിന്നും സൗണ്ട് എൻജിനിയറിങ്ങ് പഠിച്ചിറങ്ങിയ ഫൈസൽ റാസി കഫേ ഖവാലി എന്ന ബാന്‍ഡിലെ പ്രധാന ഗായകനാണ്. ഏ ആര്‍ റഹ്മാന്റെ നാല്‍പ്പത്തിയൊമ്പതാം പിറന്നാളിന് ഫൈസല്‍ റാസിയുടെ നേതൃത്വത്തില്‍ കഫേ ഖവാലി എന്ന ആദരഗാനം ഒരുക്കിയിരുന്നു. ഈ ഗാനത്തിനായി ഗിത്താര്‍ മീട്ടിയതും ഫൈസല്‍ റാസി തന്നെയാണ്. അത് പിന്നീട് ഫൈസലും സംഘവും ഏ ആര്‍ റഹ്മാന് അയച്ചുകൊടുക്കുകയും ചെയ്തു. കഫേ ഖവാലിയാണ് മഹാരാജാസ്‌ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഫൈസല്‍ റാസിയെ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാരാജാസ് കോളേജ് കാമ്പസ് പ്രധാന പശ്ചാത്തലമാകുന്ന 'പൂമരം' എന്ന സിനിമയിലെത്തിച്ചത്. ഈ ചിത്രത്തിലെ 'ഞാനും ഞാനുമെന്റാളും' എന്ന കാലാകാലങ്ങളായി ആ കാമ്പസിലെ തന്നെ കുട്ടികൾ പലതവണ ഏറ്റുപാടിയ ചരിത്രമുറങ്ങുന്ന ഗാനത്തിന് സംഗീതം നൽകയും ചിത്രത്തിൽ ആ ഗാനം ആലപിക്കയും ചെയ്തുകൊണ്ട് ഫൈസൽ റാസി ചലച്ചിത്രഗാന രംഗത്തേയ്ക്ക് കടന്നിരിക്കുകയാണ്.

FB Page : Faizal Razi

View Cafe Qawali Here