ആശാൻ ബാബു

Ashan Babu
എഴുതിയ ഗാനങ്ങൾ: 1

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം ചിത്രത്തിലെ ഞാനും ഞാനുമെന്റാളും ഗാനത്തിന്റെ രചയിതാവ് ആശാൻ ബാബു. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറം വലിയ പണിക്കൻതുരുത്ത് സ്വദേശികളായ ദയാൽ സിങും ആശാൻ ബാബുവും ചേർന്നാണ് ഗാനം രചിച്ചത്.  62 വയസ്സുകാരനായ ആശാൻ ബാബു കോട്ടപ്പുറം വലിയ പണിക്കൻതുരുത്തുകാരൻ ആണ്. ആശാൻ ബാബു മത്സ്യബന്ധന ബോട്ട് ഡ്രൈവറായിരുന്നു. വള്ളവും വലയും വലിക്കുന്നതിനിടയ്ക്കുള്ള അല്പം അശ്ലീലം കലർന്ന ‘ഏലോം’ ചൊല്ലിൽ നിന്ന് അടർത്തിമാറ്റിയ വാക്കുകൾ വരികളാക്കി ഒരു പാട്ടിന്റെ രൂപത്തിലാക്കാൻ തുടക്കമിട്ടത് ആശാൻ ബാബുവാണ്. പിന്നീട് ദയാലിനെക്കൂട്ടി. രണ്ടുപേരും ചേർന്ന് പാട്ടിനെ ഇന്നത്തെ പൂമരം പാട്ടിന്റെ രൂപത്തിലാക്കി. കോട്ടപ്പുറം കിഡ്സ് എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ആശാൻ ബാബു ഇപ്പോൾ.

പൂമരം ഒറിജിനൽ