ദയാൽ സിംഗ്
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം ചിത്രത്തിലെ ഞാനും ഞാനുമെന്റാളും ഗാനത്തിന്റെ ഗാനരചയിതാവ് ദയാൽ . കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറം വലിയ പണിക്കൻതുരുത്ത് സ്വദേശികളായ ദയാൽ സിങും ആശാൻ ബാബുവും ചേർന്നാണ് ഗാനം രചിച്ചത്. ആശാൻ ബാബുവിൽ നിന്നു ലഭിച്ച ഗാനം ദയാൽ വരികൾ മാറ്റിയെഴുതി പാട്ടിന്റെ രൂപത്തിൽ ചിട്ടപ്പെടുത്തുകയായിരുന്നു. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറം വലിയ പണിക്കൻതുരുത്ത് എന്ന സ്ഥലത്ത് ഗോപാലന്റെയും സരസയുടെയും മകനാണ് നാൽപ്പതുകാരനായ ദയാൽ സിങ്ങ്. ഭിലായ് സ്റ്റീൽ പ്ലാന്റിൽ ജോലി ചെയ്യുകയായിരുന്ന ഗോപാലൻ അവിടെ ഉണ്ടായിരുന്ന ഒരു സുഹൃത്തിനോടുള്ള സ്നേഹം കൊണ്ടാണ് മകന് ദയാൽ സിങ് എന്ന പേർ കൊടുത്തത്. മത്സ്യബന്ധന തൊഴിലാളിയാണ്. സിമന്റിൽ തൂണുകളിൽ ഡിസൈൻ ചെയ്യുന്ന ജോലി ചെയ്തിരുന്നു മുമ്പ്. അത്തരം ജോലിയുമായി ഒരുപാട് സ്ഥലത്ത് പോയിട്ടുള്ള ദയാൽ ഗോവ, കണ്ണൂർ, കൊല്ലം, എറണാകുളം, അങ്ങനെചെല്ലുന്ന സ്ഥലത്തെല്ലാം പാടിയിട്ടുണ്ട്. ദയാലിന് ഈ പാട്ട് കിട്ടുന്നത് ആശാൻ ബാബുവിന്റെ കൈയിൽ നിന്നാണ്.