സാബു പ്രവദ
Sabu Pravada
എറണാകുളം കച്ചേരിപ്പടിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഉടമ ശ്രീ പ്രവദ സുകുമാരന്റെയും ശ്രീമതി മേനക സുകുമാരന്റെയും എട്ടു മക്കളിൽ ഏറ്റവും മൂത്ത പുത്രനാണ് കലാസംവിധായകനായ ശ്രീ സാബു പ്രവദ. നിശ്ചലഛായാഗ്രാഹകൻ അമ്പിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകനായിരുന്ന ശ്രീ പി ജി വിശ്വംഭരൻ സഹോദരീഭർത്താവും ആണ്. ഷേർളി സാബു ഭാര്യയും അശ്വിൻ സാബു മകനുമാണ്.