പുണരും പുതുമണം

പുണരും പുതുമണം കലരും മധുകണം
ഒരു കൊലുസിൻ ചിരിമണികൾ
അനുപമപദലാസ്യമേളമായ് ഉണരുമീ വേളയിൽ (പുണരും..)

ഇരവും പകലും ഒരു മാത്രയായ്
കളിയും ചിരിയും ഒരു കാവ്യമായ്
തളിരും കുളിരും തരു ശാഖയിൽ
വിടരും മലരിൻ മൃദുശോഭകൾ
ഒരു നിലാവിരിയുമാ അഴകിന്റെ രാത്രി
വന്നണഞ്ഞു താരകം നോക്കവേ  (പുണരും..)


മറയും നാളിൽ നെടുവീർപ്പുകൾ
പറയാതറിയും മനനോവുകൾ
മറിയും തോണിയിൽ ഒരു വേദന
മുറിയും ഹൃദയം ഒരു കാമനയായ്
ഒലിവുമായ് വരികയായ് തണുവിന്റെ ആർദ്രമാം
വിരൽ തൊടുന്നിതാ സ്നേഹമായ്  (പുണരും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Punarum Puthumanam

Additional Info

അനുബന്ധവർത്തമാനം