ചിറകാർന്ന മൗനം
ചിറകാർന്ന മൗനം ചിരിയിൽ ഒതുങ്ങി
മനസ്സമ്മതം നീ മിഴിയാലെ ഓതി
കളിവാക്കു ചൊല്ലി കരളിന്റെയുള്ളിൽ
ഒരുപാടു നാളായ് ഇതിയോനുമുണ്ടേ
തിങ്കൾ തുളുമ്പും അഴകിൻ തടങ്ങളിൽ
വിരലോടിയാൽ നീ വിടരും കൽഹാരം (ചിറകാർന്ന..)
ഹൃദയം കവർന്നൂ അഴകുള്ള നാണം
ഷാരോൺ കിനാവിലെ മാതളം പൂത്തു
പ്രേമം പകർന്നൂ അഭിഷേകതൈലം
സീയോൺ തടങ്ങളിൽ സൗരഭ്യമൂർന്നു
എൻ ശ്വാസവേഗം അളകങ്ങളാടി
അധരം കവർന്നു മാധുര്യ തീർത്ഥം (ചിറകാർന്ന..)
ഫറവോന്റെ തേരിൽ പെൺകുതിരയന്ന്
ശലമോന്റെ ഗീതികൾ വാഴ്ത്തുന്നു നിന്നെ
ശരപ്പൊളി മാല്യം അണിയിച്ചു മാറിൽ
അതു നിൻ വിരൽപൂ നോവിച്ചു എന്നെ
നിന്നിൽ ഞാനെന്നെ പകരുന്ന നേരം
അനുരാഗമന്ന ഉതിരുന്നു മണ്ണിൽ (ചിറകാർന്ന..)
---------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chirakaarnna Mounam
Additional Info
ഗാനശാഖ: