കാവേരിപൂംപട്ടണത്തിൽ

കണ്ണാടിപ്പൂ മുല്ലേ നിൻ
കല്യാണത്തിൻ നാളായോ
നിന്നെ കാണാനാരാരോ
സ്വർണ്ണത്തേരിൽ വന്നെന്നോ
കണ്ണിൽക്കണ്ണിൽ നോക്കീന്നോ
നിന്നോടെന്തോ മിണ്ടീന്നോ
മിന്നും മാലേം വാങ്ങാനയ്യാ
എങ്ങോട്ടേയ്ക്കോ പോയീന്നോ

കാവേരിപൂംപട്ടണത്തിൽ
ഏഴഴകുള്ളൊരു പെണ്മണി
നീലമലർ മിഴിയുള്ളവൾ
പേടമയിലഴകുള്ളവൾ
കോവലനെപ്പോൽ കോമള രൂപന് 
പെണ്ണിവളല്ലോ സുന്ദരി
ചെമ്പകമൊട്ടു വിടർന്നതു പോലൊരു
ചെന്തമിഴ്നാട്ടിലെ പൊൻ‌മണി
(കാവേരിപൂം)

മയിലാടും തീരത്തോ മനസ്സൊന്നായി
കിളിപാടും തീരത്തോ കരളൊന്നായി (2 )
കനവിന്റെ കളിവള്ളം കാവേരിപ്പുഴ തന്നിൽ
അവരൊപ്പം തുഴയുന്നു പുഴ പാടുന്നു
കൈതപ്പൂ മണമൂറും
പുഴയോരം പുൽകുമ്പോൾ
അവരൊന്നായി മാറുന്നു തുടി കൊട്ടുന്നു
കാവേരിപൂംപട്ടണത്തിൽ
ഏഴഴകുള്ളൊരു പെണ്മണി
നീലമലർ മിഴിയുള്ളവൾ
പേടമയിലഴകുള്ളവൾ

കരുമാടിക്കാറ്റാടി മലയോരത്ത് 
കരിവാലൻ കിളി പാറി തിന തിന്നീടാൻ (2 )
നിറവർണ്ണപ്പൂഞ്ചേല പുഴവെള്ളം മുത്തുമ്പോൾ
ചിരുതേയിപ്പെണ്ണിന് കുളിരാകുന്നു
തുടികൊട്ടും മാറത്തെ തിര കണ്ടു മാരന്റെ
ഹൃദയത്തിൽ തധിമി താളം കൊട്ടി
കാവേരിപൂംപട്ടണത്തിൽ
ഏഴഴകുള്ളൊരു പെണ്മണി
നീലമലർ മിഴിയുള്ളവൾ
പേടമയിലഴകുള്ളവൾ