ഇല്ലാത്താലം കൈമാറുമ്പോൾ

ഇല്ലാത്താലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ
വാരിത്തൂകീ നീ
മിണ്ടാപ്പാടം കൊയ്യുന്നേരം പുള്ളിക്കുഞ്ഞാറ്റേ
നിന്റെ വെള്ളിത്തൂവൽ കൊണ്ടെൻ നെഞ്ചിൽ
കോറിയില്ലേ നീ
മഴയുടെ മൺ‌മണം പുലരിവെയിൽ നിറം
എന്നിൽ നിന്നിൽ ഒന്നായി ചേർന്നൂ
മായാജാലം പോൽ
പിന്നെ കാണെക്കാണേ മോഹം നെഞ്ചിൽ മാരിപ്പൂവായി
ഇല്ലാത്താലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ
വാരിത്തൂകീ നീ

കാത്തിരുന്നതല്ലേ പണ്ടേ
ആറ്റിറമ്പിൽ ഓടം പോലെ
ഒരു നാൾ തീരം കാണാൻ കൂടെ പോകുവാൻ
നീരൊഴിഞ്ഞ പാടം തേടി
ഞാറ്റുവേല പോലെ പോരൂ
വരളും മണ്ണിൻ ദാഹം തീർത്തു പോകുവാൻ
ചിറകുകൾ വീശീ തിനവയലോരം
കുരുവികൾ പാറീ
മണ്ണിൽ വിണ്ണിൻ സ്വപ്നം പോലെ
ഇല്ലാത്താലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ
വാരിത്തൂകീ നീ

പൂത്തുലഞ്ഞു നിന്നൂ മുന്നിൽ
പോക്കുവെയിൽ മാനം മാഞ്ഞു
പുലരാൻ നേരം കൂടെ വന്നൂ നീ
നെയ്ത്തിരികൾ ചൂടും കാവിൽ
ചോപ്പണിഞ്ഞ വാകപ്പൂക്കൾ
ഒരുനാൾ മണ്ണിൽ വീഴും നീ മറന്നിടും
ഒഴുകിടുമെല്ലാം അകലുമിതെല്ലാം
ഒഴിയാതെന്തേ പെയ്യാൻ വന്നൂ മേഘം പോലെ
(ഇല്ലാത്താലം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illathaalam kaimarumbol

Additional Info

Year: 
2013