എരിവെയിലു കൊള്ളും

എരിവെയിലു കൊള്ളും കിളിമകളു കൊഞ്ചി
എന്നമ്മ ചിറകിലൊരു തണലേകുമോ
ചൊരിമണലു ചിക്കും ഇളയവളു കെഞ്ചി
എന്നമ്മ ഇനിവലിയൊരിര തേടുമോ
കുഞ്ഞുകൊക്കില്‍ അന്നമേകാന്‍
അമ്മയായി ഞാന്‍ പാഞ്ഞു പോകുന്നിതാ
എരിവെയിലു കൊള്ളും കിളിമകളു കൊഞ്ചി
എന്നമ്മ ചിറകിലൊരു തണലേകുമോ
ചൊരിമണലു ചിക്കും ഇളയവളു കെഞ്ചി
എന്നമ്മ ഇനിവലിയൊരിര തേടുമോ

കാലന്‍ പരുന്തോ നഖമോടെ നിന്നെ
കാലില്‍ കുരുക്കാന്‍ വരില്ല പൊന്നേ
ഒറ്റയ്ക്കു നിങ്ങള്‍ ഇര തേടുവാനോ
ആകും വരേയ്ക്കും ഞാന്‍ കാവലല്ലേ
അമ്മ നിങ്ങള്‍ക്കു നല്‍കുന്നൊരീ വാക്കുകള്‍
കേള്‍ക്കുമെന്നാല്‍ വരില്ലാത്മനൊമ്പരങ്ങള്‍
പാതിരാവിന്‍ കൂരിരുട്ടില്‍
കണ്ണു രണ്ടും റാന്തലാകുന്നിതാ 
എരിവെയിലു കൊള്ളും കിളിമകളു കൊഞ്ചി
എന്നമ്മ ചിറകിലൊരു തണലേകുമോ
ചൊരിമണലു ചിക്കും ഇളയവളു കെഞ്ചി
എന്നമ്മ ഇനിവലിയൊരിര തേടുമോ

കായല്‍പ്പരപ്പിന്‍ കുഞ്ഞോളമെല്ലാം
കാലില്‍ കിലുങ്ങും ചിലങ്ക തന്നെ
അങ്ങേക്കരെ നിന്നൊരു തോണിയേറി
ഇങ്ങോട്ടൊരാളോ വിരുന്നു വന്നാലെന്റെ
കുഞ്ഞിക്കിടാങ്ങൾ‌ക്കു താങ്ങെങ്കിലോ
എന്റെ ഉള്ളിന്റെ കൂട്ടായിരുന്നെങ്കിലോ
പിന്നെയെന്നും ഭീതി മാറും
നൊമ്പരങ്ങള്‍ മാഞ്ഞുപോകില്ലയോ

എരിവെയിലു കൊള്ളും കിളിമകളു കൊഞ്ചി
എന്നമ്മ ചിറകിലൊരു തണലേകുമോ
ചൊരിമണലു ചിക്കും ഇളയവളു കെഞ്ചി
എന്നമ്മ ഇനിവലിയൊരിര തേടുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
eriveyilu kollum

Additional Info

Year: 
2013