ആലോലം തേനോലും

ആലോലം തേനോലും
പാലായി  പൊഴിയണ മാരിയോ
മേലാകെ താലോലം
പൂവായി വിരിയണ രാഗമോ
രാവിന്‍ തൂവല്‍ ചൂടായി മൂടാം
പ്രണയമായി അലിയുവാന്‍
നനയുമീ കൂടണയുമിണകളില്‍
ആലോലം തേനോലും
പാലായി പൊഴിയണ മാരിയോ
മേലാകെ താലോലം
പൂവായി  വിരിയണ രാഗമോ

ലതകളായി പടരു നീ തളിരുമായി  നനുനനെ
മലരില്‍ പൂമ്പൊടികളായി  കുതിരു നീ കുനുകുനെ
കിനാക്കടവിലെ നിലാത്തളികയില്‍
പദാങ്കുലികളാൽ തൊടാം
താനേ വിടരുമൊരോമല്‍ ചൊടികളില്‍
ഈണം നനവൊടു തരാം
ആലോലം തേനോലും
പാലായി പൊഴിയണ മാരിയോ
മേലാകെ താലോലം
പൂവായി  വിരിയണ രാഗമോ

തളരുമീ തനുവില്‍ നീ തരളമായി  തഴുകവേ
നദികള്‍പോല്‍ വഴുതി നീ ശിലയില്‍ വീണലിയവേ
മുളങ്കുഴലിലെ ഇളം കവിതകള്‍
കുളിർന്നിഴുകിയ മനം
നിറഞ്ഞൊഴുകിയ നറും കനവുകള്‍
നിറം വിതറിയ ദിനം
ആലോലം തേനോലും
പാലായി  പൊഴിയണ മാരിയോ
മേലാകെ താലോലം
പൂവായി  വിരിയണ രാഗമോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aalolam thenolum

Additional Info

Year: 
2013